ദോഹ: ഓൺലൈൻ ഡാറ്റാബേസ് സ്റ്റാറ്റിസ്റ്റിക്‌സ് വെബ്‌സൈറ്റായ നംബിയോ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ശരാശരി വേതനത്തിന്റെ കാര്യത്തിൽ ഖത്തർ അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതും ആഗോളതലത്തിൽ ആറാം സ്ഥാനവും നേടി.
നികുതിയിളവുകൾക്ക് ശേഷം ജീവനക്കാർ ഏറ്റവും ഉയർന്ന ശരാശരി പ്രതിമാസ വേതനം അനുഭവിക്കുന്ന രാജ്യങ്ങളുടെ ആദ്യ 100 പട്ടികയിൽ, 12 അറബ് രാജ്യങ്ങൾ കൂടി ഇടം നേടി.
സ്വിറ്റ്‌സർലൻഡ് ശരാശരി ശമ്പളം (6,186.01 ഡോളർ) മായി ഒന്നാം സ്ഥാനം നേടിയപ്പോൾ, ലക്സംബർഗ് ശരാശരി 5,180.70 ഡോളർ ശമ്പളവുമായി രണ്ടാം സ്ഥാനത്തെത്തി.
സിംഗപ്പൂർ ശരാശരി ($ 5,032.35) ശമ്പളവുമായി മൂന്നാം സ്ഥാനത്തും യുണൈറ്റഡ് സ്റ്റേറ്റ്സ് 4-ാം സ്ഥാനത്തും എത്തി ($4,658.96). ഐസ്‌ലാൻഡ് ($4,259.03) ശമ്പളത്തോടെ അഞ്ചാം സ്ഥാനത്താണ്.
($4,130.45) ശരാശരി ശമ്പളവുമായി ഖത്തർ ലോകമെമ്പാടും ആറാം സ്ഥാനത്താണ്. ($3,581.87) ശരാശരി ശമ്പളവുമായി യുഎഇ ഏഴാം സ്ഥാനത്തും, ഡെന്മാർക്ക് എട്ടാം സ്ഥാനത്തും ($3,539.42), നെതർലാൻഡ്സ് 9-ാം സ്ഥാനത്തും ($3,521.84), ഓസ്‌ട്രേലിയ ആദ്യ പത്ത് പട്ടികയിൽ ഏറ്റവും താഴെയുമുണ്ട്. ($3,362.47).
പട്ടികയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള അറബ് രാജ്യങ്ങളിൽ ഖത്തർ മേഖലയിൽ ഒന്നാം സ്ഥാനത്തും ($4,130.45) ആഗോള തലത്തിൽ ആറാം സ്ഥാനത്തുമാണ്. 3,581.87 ഡോളറുമായി യുഎഇ രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ ഏഴാം സ്ഥാനത്തും, കുവൈറ്റ് മൂന്നാം സ്ഥാനത്തും ആഗോള തലത്തിൽ 22-ാം സ്ഥാനത്തുമാണ് ($2,526.41).
($2,220.83) ശരാശരി ശമ്പളമുള്ള ഒമാൻ ആഗോളതലത്തിൽ 27-ാം സ്ഥാനവും ($2,220.83) അറബ് രാജ്യങ്ങളിൽ നാലാം സ്ഥാനവുമാണ്. ശരാശരി ശമ്പളം ($2,040.53) ഉള്ള സൗദി അറേബ്യ, അന്താരാഷ്ട്രതലത്തിൽ 28-ാം സ്ഥാനവും അറബ് രാജ്യങ്ങളിൽ അഞ്ചാം സ്ഥാനവും നേടി.
$584.08 ശരാശരി ശമ്പളവുമായി ഇന്ത്യ 63-ാം സ്ഥാനത്താണ്.
പട്ടികയിൽ ഏറ്റവും കുറഞ്ഞ റാങ്ക് ചെയ്യപ്പെട്ട രാജ്യങ്ങളിൽ, ബംഗ്ലാദേശ് 94-ാം സ്ഥാനം ($256.96), നേപ്പാൾ 95-ാം സ്ഥാനം ($209.35), ശ്രീലങ്ക 96-ആം സ്ഥാനം ($197.96), പാകിസ്ഥാൻ 98-ാം സ്ഥാനം ($161.00), ഈജിപ്ത് 99-ാം സ്ഥാനം ($148.1) എന്നിങ്ങനെയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r