തുടർച്ചയായ രണ്ടാം വർഷവും ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്നു മത്സരങ്ങൾ ഖത്തറിൽ നടക്കും

2025 ഡിസംബറിൽ നടക്കുന്ന ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിന് ആതിഥേയത്വം വഹിക്കുന്നത്.
സെപ്റ്റംബർ 14-ന് മത്സരങ്ങൾ ആരംഭിക്കും. ആദ്യ മത്സരത്തിൽ,ഈജിപ്‌തിലെ പിരമിഡ്‌സ് എഫ്‌സി (സിഎഎഫ് ചാമ്പ്യൻസ് ലീഗ് വിജയികൾ) ന്യൂസിലൻഡിൽ നിന്നുള്ള ഓക്ക്‌ലാൻഡ് സിറ്റി എഫ്‌സിയെ (ഓഷ്യാനിയ ചാമ്പ്യന്മാർ) നേരിടും.
ഈ മത്സരത്തിലെ വിജയി സെപ്റ്റംബർ 23-ന് ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള അൽ അഹ്‌ലി എസ്‌സിയെ നേരിടും. ആ മത്സരത്തിലെ വിജയി ഖത്തറിൽ നടക്കുന്ന അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടും.
ഖത്തറിലെ അവസാന മൂന്ന് മത്സരങ്ങൾ ഡിസംബർ 10-ന് ആരംഭിക്കുമെന്ന് ഫിഫ പറഞ്ഞു. ആദ്യ മത്സരം മെക്‌സിക്കോയിൽ നിന്നുള്ള ക്രൂസ് അസുലും (CONCACAF ചാമ്പ്യന്മാർ) ഇതുവരെ തീരുമാനാമായിട്ടില്ലാത്ത സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരും തമ്മിലാകും. ഈ മത്സരം കോപ്പ അമേരിക്കാസ് കപ്പിന്റെ ഭാഗമാണ്.
ഡിസംബർ 13-ന് രണ്ടാമത്തെ മത്സരം നടക്കും. ഇത് സെമിഫൈനലാണ്, ഇതിനെ ചലഞ്ച് കപ്പ് എന്ന് വിളിക്കുന്നു. ഡിസംബർ 17-ന് നടക്കുന്ന ഫൈനലോടെ ടൂർണമെന്റ് അവസാനിക്കും. യൂറോപ്യൻ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർമെയ്ൻ സെമിഫൈനൽ മത്സരത്തിലെ വിജയിയെ നേരിടും.
കഴിഞ്ഞ വർഷത്തെ 2024 ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്ന് മത്സരങ്ങൾക്കും ഖത്തർ ആതിഥേയത്വം വഹിച്ചിരുന്നു. ആ പതിപ്പിൽ, ലുസൈൽ സ്റ്റേഡിയത്തിൽ മെക്സിക്കോയുടെ പച്ചൂക്കയെ 3-0 ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡാണ് കിരീടം നേടിയത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon