Qatar
വ്യത്യസ്തമായൊരു ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ ഖത്തർ

ദോഹ: ഖത്തറിലെ 150-ലധികം പേർ ചേർന്ന് ഏറ്റവും കൂടുതൽ ഭാഷകളിൽ വായനാ റിലേ നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ ഒരുങ്ങുന്നു.
ഒരു റീഡിംഗ് റിലേയിൽ ഏറ്റവും കൂടുതൽ ഭാഷകൾക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡിനുള്ള ശ്രമം ഒക്ടോബർ 12 ന് വൈകുന്നേരം 6 മണിക്ക് ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലാണ് (MIA) നടക്കുക.
അന്റോയിൻ ഡി സെന്റ്-എക്‌സുപെരിയുടെ ദി ലിറ്റിൽ പ്രിൻസ് ആണ് റെക്കോഡ് വായനാ റിലേക്കുള്ള പുസ്തകമായി തിരഞ്ഞെടുത്തത്.
അറബി, ഫ്രഞ്ച്, സ്പാനിഷ്, ജാപ്പനീസ്, ജർമ്മൻ, ഇറ്റാലിയൻ, ഹിന്ദി എന്നിവ ഉൾപ്പെടെ മൂന്ന് പേർ വീതം പ്രതിനിധീകരിക്കുന്ന 54 വ്യത്യസ്ത ഭാഷകളിൽ പുസ്‌തകം വായിക്കും.
സംഘത്തിന്റെ ഇൻസ്റ്റഗ്രാം പേജ്