ഗസ്സയിലെ തൽക്കാലിക യുദ്ധ വിരാമം: കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിക്കാൻ ഖത്തർ
ഇസ്രയേലിനും ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റിനും (ഹമാസ്) ഇടയിൽ ഗാസയിലെ വെടിനിർത്തൽ നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഖത്തറും ഈജിപ്തും അവലോകനം ചെയ്യുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ചർച്ചകൾ തുടരുകയും ക്രിയാത്മകമായി പുരോഗമിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ (MoFA) ഔദ്യോഗിക വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി ഒരു പ്രസ്താവനയിൽ പറഞ്ഞു.
താൽക്കാലികമായി വെടിനിർത്തൽ കരാർ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും വരും മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു കക്ഷികളുമായും സഹോദര ഈജിപ്തിലെയും അമേരിക്കയിലെയും ഞങ്ങളുടെ പങ്കാളികളുമായും തുടർച്ചയായ ചർച്ചകൾ തുടരുകയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗാസയിലെ താത്കാലിക വെടിനിർത്തലിന് മുൻകൈയെടുത്ത ഖത്തറിന്റെ ശ്രമങ്ങൾക്ക് ആഗോളവ്യാപകമായി അഭിനന്ദനങ്ങൾ ലഭിക്കുകയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv