ഖത്തറിൽ താപനില 49 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് പ്രവചനം
ജൂലൈ 17 ഇന്ന് മുതൽ ആഴ്‌ച അവസാനം വരെ രാജ്യത്തെ താപനില ക്രമേണ ഉയരും. കൂടിയ താപനില 43-47 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും ബുധൻ, വ്യാഴം ദിവസങ്ങളിൽ 47-49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റ് വ്യക്തമാക്കി.
ഈ കാലയളവിലെ ചൂടിനെ പ്രതിരോധിക്കാനുള്ള നടപടികൾ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്നതിന് സുഖകരവും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക, ധാരാളമായി വെള്ളം കുടിക്കുക, വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് ഒഴിവാക്കുക തുടങ്ങിയവ പാലിക്കണം.
തുറന്നതോ പുറത്തോ ഉള്ള സ്ഥലങ്ങളിലെ തൊഴിലാളികൾ തണലിൽ വിശ്രമിക്കണം.
അൽ ഹനാ നക്ഷത്രത്തിന്റെ ഉദയം അടയാളപ്പെടുത്തിയതോടെ, അടുത്ത 13 ദിവസങ്ങളിൽ താപനില ഗണ്യമായി ഉയരുമെന്നും ചൂടും ഹ്യൂമിഡിറ്റിയും തീവ്രമാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j