തുർക്കിയിൽ സെർച്ച് ആന്റ് റെസ്ക്യൂ ഓപ്പറേഷൻ ആരംഭിച്ച് ഖത്തർ; മരണം 11,000 കടന്നു
ഗാസിയാൻടെപ്: തെക്കൻ തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ തുർക്കി പ്രാദേശിക അധികാരികളുടെ ഏകോപനത്തോടെ ഖത്തർ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ലെഖ്‌വിയ) സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.
ഫീൽഡ് ഹോസ്പിറ്റൽ, ദുരിതാശ്വാസ സഹായം, ടെന്റുകൾ, ശീതകാല സാമഗ്രികൾ എന്നിവയ്ക്ക് പുറമെ പ്രത്യേക സംവിധാനങ്ങളും ഉപകരണങ്ങളും ഖത്തറി റെസ്ക്യൂ ഗ്രൂപ്പ് സജ്ജമാക്കിയിട്ടുണ്ട്.
ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് ചൊവ്വാഴ്ച തുർക്കിയിലെ അദാന വിമാനത്താവളത്തിലെത്തി. ഭൂകമ്പ ദുരന്തത്തെ നേരിടാൻ തുർക്കിയെ പിന്തുണയ്ക്കാൻ ഖത്തർ സംസ് അനുവദിച്ച എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങളുടെ ആദ്യ ബാച്ചിനൊപ്പമാണ് സേനയും തുർക്കിയിലെത്തിയത്.
അതേസമയം, ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ മരണസംഖ്യ കുതിക്കുകയാണ്. ഇത് വരെ 11,000 പേർ മരണമടഞ്ഞതായാണ് റിപ്പോർട്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi