ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്. ഈദിന് ശേഷം പ്രതിദിന കേസുകളിൽ ഉണ്ടായ വർധനയ്ക്ക് ശേഷം സമീപദിവസങ്ങളിലായി കേസുകൾ താഴോട്ട് പോവുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 22213 പരിശോധനകളിലായി 48 യാത്രക്കാർ അടക്കം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക് മാത്രമാണ്. 219 പേർക്ക് രോഗമുക്തി റിപ്പോർട്ട് ചെയ്തു. ഇതോടെ ചികിത്സയിൽ ഇരിക്കുന്ന ആകെ രോഗികളുടെ എണ്ണം 2297 ആയി കുറഞ്ഞു. കോവിഡ് മരണസംഖ്യയിൽ വർധനവില്ല (602).
കഴിഞ്ഞ 24 മണിക്കൂറിൽ 7 പേർ ഉൾപ്പെടെ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത് 83 പേരാണ്. ഇതിൽ 24 പേർ ഐസിയു പരിചരണത്തിലാണ്. സമീപദിവസങ്ങളിലായി പ്രതിദിന രോഗബാധിതരേക്കാൾ രോഗമുക്തരിൽ വർധനവ് ഉള്ളതിനാൽ ആകെ കേസുകളുടെ നില ഗണ്യമായ നിലയിൽ താഴോട്ട് പോകുന്നു.