WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഒരു അറബ്-മുസ്ലിം രാജ്യം ലോകകപ്പ് നടത്തുന്നത് അംഗീകരിക്കാൻ കഴിയാത്തവർ ഇപ്പോഴും ഉണ്ടെന്ന് ഷെയ്ഖ് തമീം

ഒരു അറബ്-മുസ്ലിം രാജ്യം ലോകകപ്പ് പോലുള്ള ഒരു ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുമെന്ന ആശയം അംഗീകരിക്കാൻ കഴിയാത്ത ആളുകൾ ഇന്നും ഉള്ളതായി ഖത്തർ അമീർ ഷെയ്ഖ് തമീം ഹമദ് ബിൻ അൽത്താനി. തിങ്കളാഴ്ച സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമായ ഖത്തറിന് നേരെ നടക്കുന്ന വ്യാപകമായ വിമർശനങ്ങൾക്കെതിരെ ഷെയ്ഖ് തമീം പ്രതികരിച്ചു.

വിദേശ തൊഴിലാളികളോടുള്ള പെരുമാറ്റത്തെക്കുറിച്ചും സ്ത്രീകളുടേയും എൽജിബിടിക്യു സമൂഹത്തിന്റേയും അവകാശങ്ങളെക്കുറിച്ചും ഗൾഫ് രാജ്യം ചോദ്യങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, “വീ ആർ നോട്ട് പെര്ഫെക്‌ട്‌” എന്ന് സമ്മതിക്കുന്നതായി അമീർ പറഞ്ഞു. എന്നാൽ 2010-ൽ ലോകകപ്പ് അനുമതി ലഭിച്ചതിന് ശേഷം  “മിന്നൽ വേഗതയിൽ” പരിഷ്കാരങ്ങൾ നടപ്പിലാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

“ദശകങ്ങളായി, മിഡിൽ ഈസ്റ്റ് വിവേചനം അനുഭവിക്കുന്നു. അത്തരം വിവേചനം പ്രധാനമായും ആളുകൾ നമ്മളെ അറിയാത്തതും ചില സന്ദർഭങ്ങളിൽ ഞങ്ങളെ അറിയാൻ വിസമ്മതിക്കുന്നതും കൊണ്ടാണെന്ന് ഞാൻ കരുതുന്നു. ഒരു അറബ്-മുസ്ലിം രാജ്യം ലോകകപ്പ് പോലുള്ള ഒരു ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുമെന്ന ആശയം അംഗീകരിക്കാൻ കഴിയാത്ത ആളുകൾ ഇന്നും ഉണ്ട്. സ്വാധീനമുള്ള പലരും ഉൾപ്പെടെ, ഈ വ്യക്തികൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വേഗത്തിലാണ് വിമർശനങ്ങൾ നടത്തിയത്,” അമീർ പറഞ്ഞു.

മറ്റ് രാജ്യങ്ങളും പ്രദേശങ്ങളും ഇതിനകം തന്നെ പ്രധാന പരിപാടികൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ രാജ്യങ്ങൾക്കും അതിന്റേതായ പ്രത്യേക പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ട്.

“ഖത്തർ നിങ്ങളുടെ സ്വന്തം രാജ്യം പോലെയാണ്… തികഞ്ഞതല്ല, നിരന്തരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു, ശോഭനമായ ഒരു ഭാവിക്കായി പ്രത്യാശയുണ്ട്‌. ഞങ്ങൾ കൈവരിച്ച വികസനം, പരിഷ്‌കരണം, പുരോഗതി എന്നിവയിൽ ഞങ്ങൾ അഭിമാനിക്കുന്നു. പ്രകാശവേഗതയിൽ ഈ മാറ്റങ്ങൾ വരുത്താൻ ഞങ്ങളെ പ്രചോദിപ്പിച്ച ലോകകപ്പ് നൽകിയ ശ്രദ്ധയ്ക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്,” അമീർ തമീം ബിൻ ഹമദ് അൽ- താനി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button