Qatar

ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമായി ഖത്തർ വളരുന്നു

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഖത്തർ ഒരു ജനപ്രിയ സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപരോട് സൗഹൃദമുള്ള നിയമങ്ങൾ എന്നിവ ലോകമെമ്പാടും നിന്ന് നിക്ഷേപകരെ ആകർഷിക്കുന്നു.

സമീപ വർഷങ്ങളിൽ, ഖത്തർ സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഇത് വിദേശികളെ ചില മേഖലകളിൽ വീടുകൾ വാങ്ങാനും ഖത്തറിൽ ദീർഘകാലത്തേക്ക് തുടരാൻ അനുവദിക്കുകയും ചെയ്‌തു. രാജ്യം സ്ഥിരതയും നല്ല വരുമാനവും വാഗ്ദാനം ചെയ്യുന്നതിനാൽ പല നിക്ഷേപകരും ഈ മാറ്റങ്ങളിൽ സന്തുഷ്ടരാണ്.

ഖത്തറിന്റെ രാഷ്ട്രീയ സ്ഥിരത, സുരക്ഷ, ഉയർന്ന ജീവിത നിലവാരം എന്നിവ നിക്ഷേപം നടത്താൻ ഒരു മികച്ച സ്ഥലമാക്കി രാജ്യത്തെ മാറ്റുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. സാമ്പത്തിക വരുമാനം മാത്രമല്ല, ദീർഘകാലത്തേക്കുള്ള മൂല്യവും ഖത്തർ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് യുകെയിൽ നിന്നുള്ള നിക്ഷേപകനായ മാർക്ക് ഫെൽഡ്മാൻ പറഞ്ഞു.

ഗതാഗത സംവിധാനത്തിലും സുസ്ഥിരതയിലുമുള്ള മെച്ചപ്പെടുത്തലുകൾക്കൊപ്പം ലുസൈൽ, മഷൈരിബ് പോലുള്ള സ്മാർട്ട് സിറ്റികളിലുള്ള വലിയ നിക്ഷേപങ്ങളും രാജ്യത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഖത്തർ ലോകകപ്പുണ്ടാക്കിയ നേട്ടങ്ങൾ ഇവയിൽ ഇപ്പോഴും കാണാൻ കഴിയുന്നുണ്ടെന്ന് ദുബായ് ആസ്ഥാനമായുള്ള നിക്ഷേപക ലിന ഷാ പറഞ്ഞു.

നികുതി ഇളവുകൾ, ചില മേഖലകളിൽ 100% വിദേശ ബിസിനസ്സ് ഉടമസ്ഥത, താമസ പ്രക്രിയകളിലെ അനായാസത എന്നിവയാണ് ആളുകൾ ഖത്തറിൽ നിക്ഷേപിക്കുന്നതിനുള്ള മറ്റ് കാരണങ്ങൾ.

നിക്ഷേപം നടത്താൻ മാത്രമല്ല, ജീവിക്കാനും ജോലി ചെയ്യാനും ഭാവി കെട്ടിപ്പടുക്കാനും കൂടിയാണ് ആളുകൾ ഖത്തറിലേക്ക് ആകർഷിക്കപ്പെടുന്നതെന്ന് നിക്ഷേപ മേഖലയിലെ വിദഗ്ധനായ അഹമ്മദ് അൽ ഖാൻജി പറഞ്ഞു. വസ്‌തു വാങ്ങുന്നതിനുള്ള മികച്ച മേഖലകളായി ലുസൈലും ദി പേളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യ സംരക്ഷണത്തിലും സുരക്ഷയിലും ആഗോളതലത്തിൽ ഖത്തർ ഉയർന്ന സ്ഥാനത്താണ്. ലോകത്തിലെ മികച്ച 100 ആശുപത്രികളിൽ നാലെണ്ണം ഖത്തറിലുണ്ട്, 2025-ലെ ജീവിത നിലവാര സൂചികയിൽ രാജ്യം ഒമ്പതാം സ്ഥാനത്താണ്.

ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ ദോഹയിൽ ഒരു വീട് വാങ്ങിയത് പ്രധാനമായും രാജ്യത്തിന്റെ സുരക്ഷ മികച്ചതാണെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

ലോകം സാമ്പത്തിക അനിശ്ചിതത്വം നേരിടുന്നതിനാൽ, ദീർഘകാല നിക്ഷേപത്തിന് സുരക്ഷിതവും ബുദ്ധിപരവുമായ തിരഞ്ഞെടുപ്പായാണ് നിക്ഷേപകർ ഖത്തറിനെ കാണുന്നത്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button