Qatar

പൊള്ളുന്ന പകലിൽ പണിയെടുപ്പിച്ചു. കഴിഞ്ഞ മാസം അടച്ചുപൂട്ടൽ ശിക്ഷ നേരിട്ടത് 232 കമ്പനികൾ.

ദോഹ: വേനൽക്കാലത്ത് പകൽ സമയം പൊള്ളുന്ന ചൂടിൽ തുറന്ന സ്ഥലത്ത് പുറംതൊഴിൽ നിരോധിച്ച നിയമം ലംഘിച്ച്,  തൊഴിലാളികളെ പണിയെടുപ്പിച്ച പേരിൽ കഴിഞ്ഞ മാസം ഖത്തർ തൊഴിൽ വകുപ്പിന്റെ നടപടി നേരിട്ടത് 232 കമ്പനികൾ. നിയമം ലംഘിച്ച 232 വർക്ക് സൈറ്റുകൾ 3 ദിവസം അടച്ചുപൂട്ടൽ ശിക്ഷയ്ക്ക് വിധേയമായി. എല്ലാ കമ്പനികളും കരാർ മേഖലയിൽ പ്രവർത്തിക്കുന്നവയാണ്.

ജൂണ് 1 മുതൽ സെപ്റ്റംബർ15 വരെയുള്ള വേനൽ കാലയളവിൽ രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെ പുറം മേഖലയിലെ തൊഴിൽ നിരോധിക്കുന്നതാണ് പ്രസ്തുത നിയമം (2021 ലെ മിനിസ്റ്റീരിയൽ ഡിസിഷൻ 7). ഇത് കൂടാതെ പരിശോധകർക്ക് കാണാവുന്ന വിധത്തിൽ തൊഴിലാളികൾക്കുള്ള നിർദ്ദേശങ്ങൾ പ്രദർശിപ്പിക്കണം. തൊഴിലാളികൾക്ക് ചൂടിനെ അതിജീവിക്കാനാവും വിധം നേരിയ വസ്ത്രങ്ങൾ, കുടിവെള്ളം, വിശ്രമിക്കാൻ ശീതീകരിച്ച ഇടങ്ങൾ മുതലായവ ലഭ്യമാക്കുകയും വേണം. 

നിയമങ്ങൾ കർശനമായി പാലിക്കാൻ കമ്പനികളോട് ആവർത്തിച്ച തൊഴിൽ വകുപ്പ്, ലംഘനം തുടരുകയാണെങ്കിൽ ഭാഗികമായോ പൂർണമായോ ഉള്ള അടച്ചുപൂട്ടൽ നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button