അൽ ഷീഹാനിയ മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കണ്ട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഫാം തൊഴിലാളികളുടെ താമസസ്ഥലത്തെ വഴിയോരക്കച്ചവടക്കാർക്കിടയിൽ സംയുക്ത പരിശോധന ക്യാമ്പയിൻ നടത്തി.
ലൈസൻസില്ലാതെ കച്ചവടം നടത്തിയതിന് 10 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സൈറ്റിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനും പരിശോധന കാരണമായി.
വാണിജ്യ-വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ്, അൽ-ഫസ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ സെക്യൂരിറ്റി അധികാരികളുടെ സംയുക്ത പങ്കാളിത്തത്തിലായിരുന്നു ക്യാമ്പയിൻ.