BusinessQatar

ഡിസംബർ 1 മുതൽ പഴം, പച്ചക്കറി ഇറക്കുമതിക്ക് മുൻകൂർ പെർമിറ്റ് നിർബന്ധം

ഡിസംബർ 1 മുതൽ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ മുൻകൂർ പെർമിറ്റ് ആവശ്യമാണെന്ന് മുൻസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

സപ്ലെയർമാരിൽ നിന്ന് ഇതിനായുള്ള അപേക്ഷകൾ നവംബർ 1 മുതൽ 20 വരെ സ്വീകരിക്കും. importrequests@mme.gov.qa എന്ന ഇമെയിൽ വിലാസത്തിൽ പെര്മിറ്റിനായുള്ള അപേക്ഷകൾ സമർപ്പിക്കണം. 

F-AAD-PP-02 എന്ന ആപ്ലിക്കേഷൻ ഫോം മുൻസിപ്പാലിറ്റി മിനിസ്ട്രിയുടെ വെബ്‍സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓരോ മാസത്തേക്കും ഇറക്കുമതി ചെയ്യേണ്ടതായ സാധനങ്ങളുടെ പേരും അളവും ഉൾപ്പെടുന്ന വിവരങ്ങൾ ഈ ഫോമിൽ പൂരിപ്പിച്ച് നൽകണം. വസ്തുക്കളുടെ ഗുണനിലവാര നിരീക്ഷണത്തിന് ഈ നിയന്ത്രണം സർക്കാരിനെ സഹായിക്കും. 

ഖത്തറിലെ പഴം, പച്ചക്കറി ഇറക്കുമതി സപ്ലെയർമാർക്കായി മന്ത്രാലയം വിളിച്ച പ്രത്യേക യോഗത്തിലാണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button