ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) ഇന്റർനാഷണൽ കോൺസുലർ സർവീസസ് സെന്റർ (ഐസിഎസ്‌സി) തുറക്കുന്നതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) അറിയിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ആതിഥേയ രാജ്യം ഇത്തരത്തിലുള്ള സേവനം ആരംഭിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പങ്കെടുത്തു.
നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഈ വർഷത്തെ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർക്ക് ICSC സേവനം നൽകും. ഇന്ത്യ ഉൾപ്പെടെ ടിക്കറ്റ് വിൽപ്പന ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങൾ, ഫിഫ ലോകകപ്പിന് യോഗ്യത നേടിയ 31 രാജ്യങ്ങൾ അടക്കം 40-ലധികം എംബസികളെ ഐസിഎസ്‌സിയിൽ പ്രതിനിധീകരിക്കും.
ICSC നവംബർ 1 ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറക്കും. DECC-യിലെ ഹാൾ 4 ലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദിവസേനയുള്ള പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 10 വരെ ആയിരിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu