WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിലെ പുതിയ ട്രാവൽ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ

ദോഹ: പൊതുജനരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ യാത്രാനയം ഇന്ന് ഖത്തർ സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് ശേഷം രാജ്യത്തെത്തിയ യാത്രക്കാർക്ക് ഔദ്യോഗികമായി പ്രാബല്യത്തിലായി. ഇത് പ്രകാരം, ‘എക്സപ്ഷണൽ റെഡ് ലിസ്റ്റ്’ രാജ്യമായ ഇന്ത്യയിൽ നിന്ന് വരുന്ന അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയ മുഴുവൻ യാത്രക്കാർക്കും 2 ദിവസമാണ് ക്വാറന്റീൻ. 36 മണിക്കൂറിനുള്ളിൽ ആന്റിബോഡി ടെസ്റ്റിന് വിധേയമായി പോസിറ്റീവ് റിസൾട്ട് ലഭിക്കണം. 50 റിയാൽ ആണ് ഇതിനുള്ള ചാർജ്ജ്.

11 വയസ്സ് മുതൽ താഴോട്ടുള്ള കുട്ടികൾ പൂർണ വാക്സീൻ സ്വീകരിച്ച രക്ഷിതാവിനോടൊപ്പമാണ് രാജ്യത്ത് എത്തുന്നതെങ്കിൽ വാക്സീൻ സ്വീകരിച്ചില്ലെങ്കിലും 2 ദിവസം മാത്രമാണ് ക്വാറന്റീൻ. വിസിറ്റേഴ്‌സ് വീസക്കാർക്കും ഇത് ബാധകമാണ്. 

അതേസമയം വിസിറ്റ് വീസയിൽ വരുന്നവർ ഖത്തറിലെത്തിയ ഉടൻ പിസിആർ ടെസ്റ്റിന് വിധേയമാകണം. 160 റിയാലാണ് ഇതിനുള്ള പരമാവധി ചാർജ്ജ്.

വാക്സിനേഷൻ പൂർത്തിയാക്കാത്ത റെസിഡന്റ് വീസായിലുള്ളവർക്ക് ഇന്ന് മുതൽ ക്വാറന്റീൻ 7 ദിവസം മതി. ആറാം ദിവസം പിസിആർ ടെസ്റ്റിന് വിധേയമായി നെഗറ്റീവ് റിസൾട്ട് ലഭിക്കണം. വാക്സിനേഷൻ പൂർത്തിയാക്കാത്ത 12 വയസ്സിന് മുകളിലുള്ളവർക്ക് വിസിറ്റ് വീസയിൽ ഇപ്പോഴും പ്രവേശനം ഇല്ല. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button