Qatar

ഈ വർഷത്തെ നാഷണൽ ഡേ പരേഡ് റദ്ദാക്കിയതായി ഖത്തർ

ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി ഈ വർഷത്തെ പരേഡ് റദ്ദാക്കിയതായി പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ഇക്കാര്യം പങ്കുവെച്ചത്.

എല്ലാ വർഷവും ഡിസംബർ 18 നാണ് രാജ്യം ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. അതേസമയം, 2024 ലെ ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിനായി ദർബ് അൽ സായിയിൽ നടക്കുന്ന പ്രവർത്തനങ്ങളിലും പരിപാടികളിലും വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button