Qatar
പ്രശസ്‌ത കലാകാരനായ റാഷിദ് ജോൺസന്റെ പുതിയ കലാസൃഷ്‌ടി ഖത്തർ മ്യൂസിയം അനാച്ഛാദനം ചെയ്‌തു
അൽ മതർ സ്ട്രീറ്റിലെ ദോഹ ഇൻ്റർനാഷണൽ എയർപോർട്ട് പാർക്കിൽ പ്രശസ്‌ത കലാകാരനായ റാഷിദ് ജോൺസൻ്റെ കലാസൃഷ്ടിയായ ‘വില്ലേജ് ഓഫ് ദി സൺ’ ഖത്തർ മ്യൂസിയം അവതരിപ്പിച്ചു. ഖത്തർ മ്യൂസിയം ചെയർപേഴ്‌സൺ ശൈഖ അൽ മയാസ്സ ബിൻത് ഹമദ് അൽ താനിയും കലാകാരനും ചേർന്നാണ് ഇത് അനാച്ഛാദനം ചെയ്തത്.
ഈ ആർട്ട് വർക്കിൽ നാല് വലിയ മൊസൈക്ക് ഭിത്തികളിൽ അമൂർത്തവും തിരിച്ചറിയാവുന്നതുമായ രൂപങ്ങൾ കൂട്ടിച്ചേർക്കുന്നു. ഇത് ജോൺസൻ്റെ മുൻ സീരീസായ ബ്രോക്കൺ മെൻ എന്ന പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.
ഫിഫ വേൾഡ് കപ്പ് 2022 വേദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ‘വില്ലേജ് ഓഫ് ദി സൺ’ ഖത്തറിൻ്റെ വൈവിധ്യമാർന്ന സംസ്‌കാരം ആഘോഷിക്കുന്നു.വിവിധ കലാ-പൈതൃക പരിപാടികളിലൂടെ രാഷ്ട്രങ്ങൾക്കിടയിൽ സാംസ്കാരിക ധാരണയും ആദരവും വളർത്തിയെടുക്കുന്ന ഖത്തർ യുഎസ്എ ഇയർ ഓഫ് കൾച്ചർ സംരംഭത്തിൻ്റെ ഭാഗമാണ് ‘വില്ലേജ് ഓഫ് ദി സൺ’.