ദോഹ: മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എം.ഐ.എ) പാർക്കിൽ ഫുഡ് ട്രക്കുകളും മിനി മാർക്കറ്റ് കിയോസ്കുകളും നടത്തുന്നതിന് വെണ്ടർമാരെ ആവശ്യമുണ്ടെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു.
ബർഗർ മെനു, കാരക്, ചപ്പാത്തി, സൗത്ത് ഏഷ്യൻ എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളുള്ള ഫുഡ് ട്രക്കുകൾക്കായി നീക്കിവച്ചിരിക്കുന്ന മൂന്ന് സ്ഥലങ്ങളിലേക്കാണ് കച്ചവടക്കാരെ ആവശ്യമുള്ളത്. ഒരു സ്പോട്ട്, മിനി മാർക്കറ്റ് കിയോസ്‌കിന് വേണ്ടിയും ലഭ്യമാണ്.
താത്പര്യമുള്ളവർ, കമ്പനി പ്രൊഫൈൽ, കിയോസ്‌കിന്റെ ഡിസൈൻ, മെനു (വില ഉൾപ്പെടെ), പാക്കേജിംഗിന്റെയും സ്റ്റാഫ് യൂണിഫോമിന്റെയും ഫോട്ടോകൾ, CR, കമ്പനി ഐഡി, സ്പോൺസർ ഐഡി എന്നിവയുൾപ്പെടെയുള്ള ക്രെഡൻഷ്യലുകൾ, കഴിഞ്ഞ വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവന എന്നിവ ഉൾപ്പെടുന്ന അപേക്ഷ നൽകണം.
ആശയത്തിന്റെ മികവ്, ഡിസൈൻ, ഉൽപ്പന്ന നിലവാരം, വിപണനം, പ്രൊമോഷണൽ ആശയം എന്നിവയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ വിലയിരുത്തുക.
വെണ്ടർമാർക്ക് ഖത്തർ മ്യൂസിയം സൈറ്റിൽ രജിസ്‌റ്റർ ചെയ്‌ത് 2022 ഫെബ്രുവരി 20-ന് മുമ്പായി അവരുടെ പ്രൊപ്പോസൽ സമർപ്പിക്കാം.