Qatar
ഖത്തർ മന്ത്രിസഭയിൽ ഭേദഗതി. പുതിയ അറ്റോർണി ജനറൽ.
ദോഹ: ഖത്തർ മന്ത്രിസഭയിൽ മസൂദ് മുഹമ്മദ് അൽ അമേരിയെ നീതിന്യായ മന്ത്രിയായി നിയമിക്കും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ഇന്ന് രാവിലെ പുറപ്പെടുവിച്ച 2021 ലെ ഓര്ഡർ നമ്പർ 2 പ്രകാരം, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന് അബ്ദുല് അസീസ് ബിന് തുര്ക്കി അല് സുബായ്ക്ക് കാബിനറ്റ് കാര്യ സഹമന്ത്രിയുടെ അധിക ചുമതലകള് കൂടിയും നൽകിയിട്ടുണ്ട്.
അമീർ ബുധനാഴ്ച പ്രഖ്യാപിച്ച ഓർഡർ 2021 ലെ നമ്പർ 3 പ്രകാരം ഡോ. ഇസ്സ ബിൻ സാദ് അൽ ജുഫൈൽ അൽ നുഐമിയെ പുതിയ അറ്റോർണി ജനറൽ ആയും നിയമിച്ചു.
അമിർ ഇഷ്യു ചെയ്ത ഉത്തരവിന് വിരുദ്ധമായ എല്ലാ ഉത്തരവും റദ്ദാകുമെന്നും ഉത്തരവിട്ട തീയതി മുതല് നടപ്പാക്കണമെന്നും അത് ഔദ്യോഗിക ഗസറ്റില് പ്രസിദ്ധീകരിക്കണമെന്നുമാണ് നിയമം.