Qatar

ഖത്തർ കൈറ്റ് ഫെസ്റ്റിവൽ വീണ്ടും; രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു

വിസിറ്റ് ഖത്തർ കൈറ്റ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് 2024 ജനുവരി 25 മുതൽ ഫെബ്രുവരി 3 വരെ ഓൾഡ് ദോഹ തുറമുഖത്ത് നടക്കും. ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ പറത്തുന്ന കൂറ്റൻ പട്ടങ്ങൾ ദോഹയുടെ ആകാശത്തെ അലങ്കരിക്കും. തന്ത്രപ്രധാന പങ്കാളിയായ ഖത്തർ ടൂറിസത്തിന്റെയും, ഓൾഡ് ദോഹ തുറമുഖത്തിന്റെയും പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഈ പതിപ്പിന്റെ വേദി ഓൾഡ് ദോഹ പോർട്ടാണ്. അതിന്റെ സമ്പന്നമായ ചരിത്ര സന്ദർഭം, ആധുനിക സൗകര്യങ്ങൾ, വെസ്റ്റ് ബേ സ്കൈലൈനിന്റെ വിശാലമായ പശ്ചാത്തലം, ദോഹയുടെ പൈതൃകത്തിന്റെ സത്തയുടെയും ആധുനിക കാലത്തെ ആകർഷണീയതയും സമന്വയം എന്നിവ വേദിയെ സവിശേഷമാക്കുന്നു.

ക്രൂയിസ് ടെർമിനലിന് മുന്നിലാണ് ഇവന്റ് നടക്കുന്നത് എന്നതിനാൽ, തിരക്കേറിയ ക്രൂയിസ് സീസണിൽ ഓഷ്യൻ ലൈനറുകളിലെ അന്താരാഷ്ട്ര യാത്രക്കാർക്ക് വിസിറ്റ് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ മുഖ്യ ആകർഷണമാകും.

പത്ത് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വർണശബളമായ പട്ടം പറത്തൽ, സെലിബ്രേഷൻ പാലസിന്റെ ഇൻഫ്‌ലാറ്റബിൾസ് ഗെയിംസ് ഏരിയ, അന്താരാഷ്‌ട്ര പാചകരീതികളുള്ള ഫുഡ് കോർട്ട്, അടുത്തിടെ ഖത്തർ ബലൂൺ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിൽ പങ്കെടുത്ത കൈറ്റ് മേക്കിംഗ് എക്സ്പർട്ട് ഹുസ്സൈൻ ഇഖ്ബാൽ നയിക്കുന്ന സൗജന്യ പട്ടം നിർമ്മാണ ശിൽപശാലകൾ തുടങ്ങി നിരവധി പരിപാടികൾ നടക്കും.   

സ്വന്തം പട്ടം വരയ്ക്കാനും നിർമ്മിക്കാനും പെയിന്റ് ചെയ്യാനും പരിസ്ഥിതി സൗഹൃദ ബയോഡീഗ്രേഡബിൾ മെറ്റീരിയലുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് കുട്ടികൾക്കായുള്ള ശിൽപ്ശാലയിൽ പഠിപ്പിക്കും. 

പട്ടം നിർമ്മിക്കുന്ന ശിൽപശാലകൾക്കുള്ള രജിസ്‌ട്രേഷൻ ഉടൻ തന്നെ vqikf.com എന്ന സൈറ്റിൽ ആരംഭിക്കും. പ്രവേശനം സൗജന്യമാണ് എങ്കിലും സീറ്റുകൾ പരിമിതമാണെന്ന് സംഘാടകർ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button