വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകൾക്കുള്ള ലോകത്തിലെ ഏറ്റവും വലിയ B2B (ബിസിനസ് ടു ബിസിനസ്) പ്ലാറ്റ്‌ഫോമായ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനേഴ്‌സ് (DWP) ന്റെ 9-മത് കോൺഗ്രസ് ഇന്നലെ ദോഹയിൽ ആരംഭിച്ചു. “ഖത്തർ – പ്രണയത്തിന്റെയും ആഡംബരത്തിന്റെയും കഥ” എന്ന പ്രമേയത്തിൽ നടക്കുന്ന ഇവന്റ് ഇന്ന് മാർച്ച് 16 ന് സമാപിക്കും.
ചടങ്ങിൽ ഖത്തർ ലോകത്തെ ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആയി മാറിയിരിക്കുന്നതായി ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് സിഇഒയുമായ അക്‌ബർ അൽ ബേക്കർ പറഞ്ഞു. ദോഹയിൽ വിവാഹിതരാകുന്ന ദമ്പതികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
“ഞാൻ നിങ്ങളോട് ഒരു കാര്യം വാഗ്ദാനം ചെയ്യുന്നു, നിങ്ങൾ ആരായാലും ദോഹയിൽ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് അഭൂതപൂർവമായ ഒരു അനുഭവം ഉണ്ടാകും, ഞങ്ങൾക്ക് ഇവിടെ എല്ലാം ഉണ്ട് – മികച്ച ഹോട്ടലുകൾ, മികച്ച മ്യൂസിയങ്ങൾ, മികച്ച ബീച്ചുകൾ, മികച്ച വേദികൾ, നിങ്ങൾക്ക് വേണ്ടതെല്ലാം. നിങ്ങളുടെ കല്യാണം ഏറ്റവും മികച്ച വിവാഹമാക്കണം. ഏറ്റവും പ്രധാനമായി, നിങ്ങൾക്ക് ഖത്തറിലെ ജനങ്ങൾക്കിടയിൽ ഊഷ്മളമായ സ്വീകാര്യതയുണ്ടാവും.”
70-ലധികം രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം വിവാഹ ആസൂത്രകരും വിതരണക്കാരും 9-മത് DWP-യിൽ ഒത്തുകൂടി. പങ്കെടുക്കുന്നവർക്ക് അവരുടെ അന്താരാഷ്ട്ര ബിസിനസും ശൃംഖലയും വളർത്താനും രാജ്യാന്തര കോൺഫറൻസിലും സെഷനുകളിലും പങ്കെടുക്കാനും സാധിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ