WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
sports

ഖത്തർ-ഇറാൻ ലോകകപ്പ് യോഗ്യത മത്സരം ദുബായിലേക്ക് മാറ്റിയെന്ന് എഎഫ്‌സി

ഏഷ്യൻ മേഖലയിലെ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ നടക്കേണ്ട ഖത്തർ-ഇറാൻ മത്സരം ദുബായിലേക്ക് മാറ്റിയെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) അറിയിച്ചു.

വരുന്ന ചൊവ്വാഴ്‌ച ദോഹ സമയം വൈകിട്ട് ഏഴുമണിക്കാണ് മത്സരം നടക്കുകയെന്ന് എഎഫ്‌സി പ്രസ്‌താവനയിൽ അറിയിച്ചു. ഉസ്‌ബെക്കിസ്ഥാൻ, യുഎഇ, ഉത്തരകൊറിയ, കിർഗിസ്ഥാൻ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഖത്തർ ഇടംപിടിച്ചിരിക്കുന്നത്.

മൂന്ന് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകൾ 2026 ലോകകപ്പിലേക്ക് നേരിട്ട് മുന്നേറും, മൂന്ന്, നാല് സ്ഥാനങ്ങളിൽ വരുന്ന ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് സിംഗിൾ-റൗണ്ട് പ്ലേ ഓഫ് മത്സരത്തിലൂടെ യോഗ്യത തീരുമാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button