2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കുമെന്ന് ടൂർണമെന്റിന്റെ ലോക്കൽ കമ്മിറ്റിയുടെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഹസൻ റാബിയ അൽ കുവാരി പറഞ്ഞു.
ഖത്തർ വാർത്താ ഏജൻസിയോടുള്ള (ക്യുഎൻഎ) പ്രത്യേക അഭിമുഖത്തിൽ, ടിക്കറ്റ് നൽകുന്ന തീയതിയും വിൽപ്പന സംവിധാനത്തിന്റെ രീതിയും വരും കാലയളവിൽ വിശദമായി പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് നൽകുന്നതിനുള്ള പ്ലാൻ 2022ലെ ഫിഫ ലോകകപ്പുമായി വളരെ സാമ്യമുള്ളതായിരിക്കുമെന്നും അൽ കുവാരി പറഞ്ഞു.
ഹയ്യ കാർഡിന് പ്രത്യേക നടപടിക്രമങ്ങളും വ്യവസ്ഥകളുമുണ്ടെന്നും നിവാസികൾക്കോ ജിസിസി രാജ്യങ്ങളിലുള്ളവർക്കോ ഖത്തറിലേക്കുള്ള ഏറ്റവും എളുപ്പത്തിലുള്ള പ്രവേശനമാണ് ഹയയെന്നും അൽ കുവാരി വെളിപ്പെടുത്തി. ഈ വിശദാംശങ്ങളും ടൂർണമെന്റ് ടിക്കറ്റുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയും ബന്ധപ്പെട്ട അധികാരികൾ പിന്നീട് അറിയിക്കുന്നതാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG