Qatar

ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വച്ചവർക്ക് മുന്നറിയിപ്പ്

ലൈസൻസില്ലാത്ത ആയുധങ്ങൾ (പാരമ്പര്യമായി ലഭിച്ചതായാലും, വസ്വിയ്യത്തിലൂടെ ലഭിച്ചതായാലും, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ ലഭിച്ചതായാലും) കൈവശം വച്ചിരിക്കുന്നതോ, കാലഹരണപ്പെട്ട ആയുധ ലൈസൻസുള്ളവരോ ആയ എല്ലാ പൗരന്മാരും, ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പിലെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ലൈസൻസിംഗ് ഓഫീസ് സന്ദർശിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

2025 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്യാത്ത ആയുധങ്ങൾക്ക് ലൈസൻസ് നേടുകയോ കാലഹരണപ്പെട്ട ലൈസൻസുകൾ പുതുക്കുകയോ ചെയ്യേണ്ടതുണ്ട്.

2026 ജനുവരി 1 മുതൽ ലൈസൻസില്ലാത്ത ആയുധം കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയ ആർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട 2013 ലെ നിയമം (11) ഭേദഗതി ചെയ്ത 1999 ലെ നിയമം (14) അനുസരിച്ച്, ലൈസൻസില്ലാത്ത ആയുധം കൈവശം വയ്ക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Related Articles

Back to top button