സൈബർ തട്ടിപ്പുകൾ സൂക്ഷിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ഈനിർദ്ദേശങ്ങൾ പാലിക്കുക.
ദോഹ: ഖത്തറിൽ ഓണ്ലൈൻ ഇടപാടുകൾക്ക് ഒപ്പം തന്നെ സൈബർ തട്ടിപ്പുകളും വർദ്ധിക്കവെ, ഇലക്ട്രോണിക് ട്രാൻസാക്ഷനിൽ ഏർപ്പെടുന്ന എല്ലാവർക്കും ഖത്തർ ആഭ്യന്തര വകുപ്പ് ജാഗ്രതാ നിർദ്ദേശവും സുരക്ഷാ മുന്നറിയിപ്പും നൽകി.
ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മലയാളത്തിൽ ഉൾപ്പെടെ പങ്കു വച്ച നിർദ്ദേശങ്ങളിൽ പറയുന്നത് ഇവയാണ്. സ്വന്തം നമ്പറിലേക്ക് വരുന്ന ഒടിപി നമ്പറുകൾ ഒരു കാരണവശാലും മറ്റൊരാളുമായും പങ്കുവെക്കരുത്. ഫോണ് കാളുകളുടെയും മൊബൈൽ സന്ദേശങ്ങളുടെയും ആധികാരികത ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഇടപാടുകളിലേക്ക് തിരിയുക.
തട്ടിപ്പുകൾ സംശയിക്കുകയാണെങ്കിൽ സൈബർ സുരക്ഷാ വിഭാഗത്തിന്റെ 66815757 എന്ന മൊബൈൽ നമ്പറിലോ, 2347444 എന്ന ടെലിഫോൺ നമ്പറിലോ cccc@moi.gov.qa എന്ന ഇമെയിൽ വിലാസത്തിലോ വിവരം അറിയിക്കുക. കുടുംബത്തിനും സുഹൃത്തുക്കൾക്കുമിടയിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ബോധവൽക്കരിക്കാനും ആഭ്യന്തര വകുപ്പ് ആവശ്യപ്പെടുന്നു.