കനത്ത മഴ പ്രശ്നങ്ങൾക്ക് സഹായം അഭ്യർത്ഥിക്കാം; 70% കോളുകളും പരിഹരിച്ച് മന്ത്രാലയം
ഖത്തറിൽ വ്യാഴാഴ്ച പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് പൊതുജനങ്ങളിൽ നിന്ന് ഇതുവരെ ലഭിച്ചത് 1,605 കോളുകൾ. മഴ പെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളിൽ 70 ശതമാനത്തിലധികം കോളുകളോടും മുനിസിപ്പാലിറ്റികൾ പ്രതികരിച്ചു.
ശേഷിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മഴവെള്ളം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്. മഴവെള്ളം കൈകാര്യം ചെയ്യുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ എക്സിൽ മന്ത്രാലയം പങ്കുവെച്ചു. കോളുകൾക്ക് മറുപടിയായി വർക്ക് ടീമുകളെ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഹോട്ട്ലൈൻ നമ്പർ 184 വഴിയും ഔൺ ആപ്പ് വഴിയും സഹായം അഭ്യർത്ഥിക്കാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv