BusinessQatar

ഖത്തർ ഹോട്ടലുകളിൽ താമസക്കാർ ഏറുന്നു; റൂം നിരക്കുകൾ അറിയാം

ഖത്തറിൽ വിവിധ വീസകൾ ആരംഭിച്ചതോടെയും പല രാജ്യങ്ങളും വാക്സിനേഷൻ പൂർത്തീകരണ ഘട്ടത്തിൽ എത്തിയതോടെയയും വിവിധ ജിസിസി, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും ഖത്തറിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് വർധിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ഇതോടെ ഖത്തറിലെ ഹോട്ടലുകളിലും മികച്ച ഒക്യൂപൻസിയാണ് രേഖപ്പെടുത്തുന്നത്. ഈ ജൂലൈയിൽ 60% ആയിരുന്നു ഖത്തർ ഹോട്ടലുകളിലെ താമസക്കാരുടെ ശേഷി. ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 20% കൂടുതലാണ്.

ഒരു റൂമിന് 278 ഖത്തർ റിയൽ നിരക്കിലാണ് നിലവിലെ വരുമാനം. ഒരു വർഷം മുൻപേ ഇത് 186 റിയാൽ മാത്രമായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ഇത് QR417, ഫോർ സ്റ്റാറുകൾക്ക് QR144, ത്രീസ്റ്റാറുകൾക്ക് QR164, രണ്ടും ഒന്നും സ്റ്റാർ ഹോട്ടലുകൾക്ക് QR119 എന്നിങ്ങനെയാണ് നിലവിലെ റവന്യു വരുമാന നിരക്കുകൾ. 

ഡിലക്‌സ് ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്കാകട്ടെ, 195 ഖത്തർ റിയാലാണ് നിലവിലെ ശരാശരി റൂം വരുമാന ലഭ്യത, സ്റ്റാൻഡേർഡ് ഹോട്ടലുകളിൽ ഇത് QR138 ആണ്. എല്ലാതരം ഹോട്ടലുകളിലും വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 

അതേസമയം, ഹോട്ടൽ റൂമുകളിൽ ആവശ്യക്കാർ ഏറിയതോടെ നിരക്കുകളിലും വർധനവ് ഉണ്ടായിട്ടുണ്ട്.463 ഖത്തർ റിയാലാണ് നിലവിൽ ഖത്തറിലെ സാധാരണ ഹോട്ടലുകളിലെയും അപ്പാർട്ട്‌മെന്റുകളുടെയും ശരാശരി റൂം നിരക്ക്. കഴിഞ്ഞ വർഷം ഇതേ മാസം 391 റിയാൽ ഉണ്ടായിരുന്നിടത്താണിത്.

വിവിധ വിഭാഗം ഹോട്ടലുകളിലെ ഇപ്പോഴത്തെ ശരാശരി റൂം നിരക്കും ഒരു വർഷം മുന്നിലെ നിരക്കും:

ഫൈവ് സ്റ്റാർ ഹോട്ടലുകൾ: QR764 (QR619)

ഫോർസ്റ്റാർ ഹോട്ടലുകൾ: QR233 (QR207)

ത്രീസ്റ്റാർ: QR184 (QR147)

ഒന്നും രണ്ടും സ്റ്റാർ ഹോട്ടലുകൾ: QR145 (QR128)

ഡിലക്‌സ് ഹോട്ടൽ: QR327 (QR316)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button