ഖത്തർ ഹെലികോപ്റ്റർ തകർന്നു വീണു; തിരച്ചിൽ ഊർജിതം

ദോഹ: ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്റെ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് തകർന്നു വീണു. ഞായറാഴ്ച പുലർച്ചെ 3:53 ഓടെയാണ് മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പതിവ് ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും രാജ്യത്തിന്റെ പ്രാദേശിക ജലാതിർത്തിയിലാണ് ഹെലികോപ്റ്റർ തകർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായുള്ള തിരച്ചിൽ നിലവിൽ പുരോഗമിക്കുകയാണ്. പുലർച്ചെ നാല് മണിയോടെ ആഭ്യന്തര മന്ത്രാലയം (MoI) പുറത്തുവിട്ട അറിയിപ്പ് പ്രകാരം, മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘങ്ങൾ അപകടസ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയിലെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീം, ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സിലെ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്




