മിച്ചഭക്ഷണം പാഴാക്കരുത്; ശേഖരിക്കാൻ സംവിധാനങ്ങൾ സജീവം
മിച്ചഭക്ഷണം ശേഖരിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ അതിവേഗം വ്യാപകമാവുന്ന ഭക്ഷ്യ സംരക്ഷണ സാംസ്ക്കാരത്തിന് തുടക്കമിട്ടിരിക്കുകയാണ് വിവിധ സർക്കാർ, സർക്കാരിതര സംഘടനകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ.
ഖത്തറിലെ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ സാമൂഹിക സംരംഭമായ ഹിഫ്സ് അൽ നെയ്മ സെന്റർ, മിക്ക വിരുന്നുകളിലും വിവാഹ പാർട്ടികളിലും എത്തുകയും മിച്ചമുള്ള ഭക്ഷണങ്ങൾ വൻതോതിൽ ശേഖരിക്കുകയും ചെയ്യുന്നു. കേന്ദ്രം ഈ വർഷം ഇതുവരെ 228,217 മിച്ചഭക്ഷണം ശേഖരിച്ച് നിർധന കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിതരണം ചെയ്തു.
റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന മിക്ക ആളുകളും കഴിച്ച ശേഷം ബാക്കി വരുന്ന ഭക്ഷണം കൊണ്ടുപോകാനും പല റസ്റ്ററന്റുകളിലും സജീവമാകുന്ന ഫുഡ് സേവിംഗ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നു.
സെന്ററിന്റെ സംരംഭത്തോട് സമൂഹത്തിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന പ്രതികരണം ഈ വിഷയത്തിൽ പൊതുജന അവബോധം വർദ്ധിക്കുന്നതിനെ സൂചിപ്പിക്കുന്നതായി അൽ റയ്യാൻ ടിവി അടുത്തിടെ സംഘടിപ്പിച്ച ഭക്ഷ്യ സംരക്ഷണത്തെക്കുറിച്ചുള്ള ഒരു പ്രോഗ്രാമിൽ സംസാരിച്ച ഹിഫ്സ് അൽ നെയ്മ സെന്ററിലെ പബ്ലിക് റിലേഷൻസ് ഓഫീസർ മുഹമ്മദ് യൂസഫ് അൽ മുഫ്ത പറഞ്ഞു.
“വിരുന്നുകളും വിവാഹ പാർട്ടികളും ആസൂത്രണം ചെയ്യുന്ന ഭൂരിഭാഗം ആളുകളും മിച്ചമുള്ള ഭക്ഷണം ശേഖരിക്കാൻ ആവശ്യപ്പെട്ട് ഹിഫ്സ് അൽ നെയ്മ സെന്ററിൽ വിളിക്കുന്നു,” അൽ മുഫ്ത പറഞ്ഞു. വിരുന്നുകളിൽ നിന്നും വിവാഹ പാർട്ടികളിൽ നിന്നും ശേഖരിക്കുന്ന പാകം ചെയ്ത ഭക്ഷണം കൃത്യമായി റീപാക്ക് ചെയ്തതിന് ശേഷം അതേ ദിവസം തന്നെ തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, ഹിഫ്സ് അൽ നെയ്മ പ്രതിനിധികൾ സ്കൂളുകൾ സന്ദർശിച്ച് ഭക്ഷണം ലാഭിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നു.
“കേന്ദ്രത്തിന് രണ്ട് തരം മിച്ച ഭക്ഷണങ്ങൾ ലഭികുന്നുണ്ട് – മാംസം, മത്സ്യം, ഈന്തപ്പഴം തുടങ്ങിയവ. രാജ്യത്തെ നിർദ്ധനരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങളാണ് മറ്റുള്ളവ,” കേന്ദ്രത്തിന്റെ പ്രവർത്തന സംവിധാനത്തെക്കുറിച്ച് സംസാരിച്ച അൽ മുഫ്ത പറഞ്ഞു.
ഇവന്റ് സംഘാടകർക്കും മനുഷ്യസ്നേഹികൾക്കും കേന്ദ്രവുമായി ഹോട്ട്ലൈൻ നമ്പർ വഴി ബന്ധപ്പെടാം. 44355555.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j