യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ആശങ്ക പ്രകടിപ്പിച്ച് ഖത്തർ

മേഖലയിലെ പുതിയ സംഭവവികാസങ്ങളിൽ ഖത്തർ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും സംഘർഷം അവസാനിപ്പിക്കാനും ശാന്തത പ്രോത്സാഹിപ്പിക്കാനും പരമാവധി സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു. ഇറാൻ-ഇസ്രായേൽ ആക്രമണ ഭീതിയിലേക്ക് പശ്ചിമേഷ്യ നീങ്ങുമെന്ന സ്ഥിതിഗതികൾ സജീവമായ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ പ്രതികരണം.
സംഘർഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച ഒരു പ്രസ്താവനയിൽ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിൻ്റെ പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5