ലുസൈലിൽ “അറേബ്യൻ രാവുകൾ” കഥ പറഞ്ഞു തുടങ്ങി

ലോകകപ്പ് സന്ദർശകർക്കായി ഖത്തറിൽ തുറന്നിരിക്കുന്ന ഏറ്റവും പുതിയ വിനോദ ഓപ്ഷനുകളിലൊന്നാണ് ലുസൈലിലെ അറേബ്യൻ നൈറ്റ്സ്. ക്രസന്റ് ടവറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സന്ദർശകരെ ഖത്തരി പരമ്പരാഗത സംസ്കാരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
അറബിക് ഇരിപ്പിടങ്ങളും പരവതാനി വിരിച്ച നിലകളും കൊണ്ട് വേദി മരുഭൂമിക്ക് സമാനമായ അന്തരീക്ഷം പുനഃസൃഷ്ടിക്കും. ആളുകളുടെ എണ്ണം അനുസരിച്ച് ആരാധകർക്ക് വേദിയിൽ ചെറുതും വലുതുമായ ടെന്റുകൾ ബുക്ക് ചെയ്യാം.

വൈകുന്നേരം 6 മുതൽ അർദ്ധരാത്രി വരെയാണ് അറേബ്യൻ നൈറ്റ്സ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2022 നവംബർ 17 വ്യാഴാഴ്ച മുതൽ, ഉച്ചയ്ക്ക് 12 മണി മുതൽ പുലർച്ചെ 2 മണി വരെ സമയം മാറും. ഫാൻ സോൺ ഒരാൾക്ക് 20 റിയാൽ എൻട്രി ഫീസ് ഈടാക്കും.

അറേബ്യൻ നൈറ്റ്സിലെ സ്റ്റാളുകളിൽ അറബിക് ഭക്ഷണപാനീയങ്ങൾക്ക് പുറമെ സുവനീറുകളും അറബിക് മധുരപലഹാരങ്ങളും വിൽക്കും. സന്ദർശകർക്കായി വിവിധ ഗെയിമുകളും വിനോദ ഓപ്ഷനുകളും വാഗ്ദാനം ചെയ്യും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw