ട്യൂമർ ബാധിച്ച ഖത്തര്‍ പ്രവാസിയായിരുന്ന യുവാവ് മരണപ്പെട്ടു
ഖത്തര്‍ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് പയ്യോളി സ്വദേശിയായ, മലയില്‍ അസൈനാറുടെയും നഫീസയുടെയും മകന്‍ ഷാഹിര്‍ ഹസന്‍ മലയില്‍ (36) ആണ് മരിച്ചത്. ബ്രെയിൻ ട്യൂമർ ആണ് മരണ കാരണം.
ഖത്തറിലെ ഇന്റര്‍ടെക് ഗ്രൂപ്പ് ട്രേഡിങ്ങ് ഡിവിഷന്‍ പ്രോഡക്റ്റ് മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. 2019 ഫെബ്രുവരിയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു പരിശോധന നടത്തിയപ്പോൾ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു.
നാട്ടില്‍ പോയി ട്യൂമര്‍ നീക്കം ചെയ്തു അസുഖം ഭേദമായതിനെ തുടര്‍ന്ന് ഖത്തറില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചെങ്കിലും 2022 ഫെബ്രുവരിയില്‍ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ബ്രെയിനില്‍ വീണ്ടും വളര്‍ന്ന ട്യൂമര്‍ നീക്കം ചെയ്യാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഷാഹിർ കോഴിക്കോട് സി.എച്ച് പാലിയേറ്റീവ് സെന്ററിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
അന്‍സിയ റസാഖ് ഭാര്യയും മുഹമ്മദ് ഷാഹിര്‍ ഹസന്‍ (5 വയസ്സ് ), അഹമ്മദ് ഷാഹിര്‍ ഹസന്‍ (3 വയസ്സ് ) എന്നിവര്‍ മക്കളുമാണ്. ഷംസീര്‍ ഹസന്‍, ഷാനിദ് ഹസന്‍ എന്നിവർ (ഖത്തര്‍) സഹോദരന്മാരും ഫാത്തിമ ഹസന്‍ (ബഹ്റൈന്‍) സഹോദരിയുമാണ്. താഹ നന്തി സഹോദരി ഭര്‍ത്താവാണ്.