ഒക്ടോബർ 1, തിയ്യതി വേൾഡ് ബോഡിബിൽഡിംഗ് &ഫിറ്റ്നസ് അസോസിയേഷൻ ഡൽഹിയിൽ വെച്ച് നടത്തിയ ഡയമണ്ട് കപ്പ് ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയിരിക്കുകയാണ് സവാദ് കിളിയമണ്ണിൽ. പങ്കെടുത്ത 3 ഇനങ്ങളിലും ടൈറ്റിൽ ചാമ്പ്യൻ പട്ടമാണ് ഇദ്ദേഹം കരസ്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഈ യുവാവ് മിസ്റ്റർ ഇന്ത്യ ചാമ്പ്യൻ പട്ടം കരസ്തമാക്കിയത്, ഈ വിജയവും കൂടിയായാകുമ്പോൾ ഇരട്ടി മധുരമാണ് ഖത്തർ പ്രവാസി മലയാളികൾക്ക്. 500 ൽ പരം മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിൽ നിന്നുമാണ് ഏറ്റവും നല്ല ബോഡി ബിൽഡറായി സവാദിനെ തിരഞ്ഞെടുത്തത്.
3 വർഷമായി മത്സരങ്ങളിൽ നിന്നും വിട്ടുനിന്ന സവാദ് ഒരു വലിയ തിരിച്ചു വരവ് തന്നെയാണ് നടത്തിയിട്ടുള്ളത്, ഇതിനു മുൻപ് Mr Kerala, Mr Malappuram, Mr Calicut, Mr Tamil Nadu, Mr Coimbatore
എന്നീ മത്സരങ്ങളിലും ചാമ്പ്യൻ ആയിട്ടുണ്ട്. രാജ കുടുംബങ്ങളായ ഹസ്സ, ഫഹദ് എന്നിവരാണ് സവാദിന് വേണ്ട സ്പോൺസർഷിപ്പുകൾ നൽകിയത്, ജോബി എറണാംകുളം ആണ് സവാദിനെ ഈ ചാമ്പ്യഷിപ്പിന് വേണ്ടി പരിശീലിപ്പിച്ചത്. മലപ്പുറം ആലത്തൂർ പടി സ്വദേശിയാണ് സവാദ്, ഉപ്പ മുഹമ്മദ് അലി, ഉമ്മ സഫിയ, ഭാര്യ ഫാത്തിമ ദൽഫ, മകൾ ആലിയ സഫ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv