2021 കാബൂൾ ദൗത്യം: ഖത്തർ ഒഴിപ്പിച്ച് 75,000 പേരെ
2021-ലെ കാബൂൾ ഉപരോധസമയത്തും അതിനുശേഷവും ഖത്തർ നയിച്ച ഒഴിപ്പിക്കൽ ദൗത്യത്തെക്കുറിച്ച് ഖത്തർ ടിവി ഇന്നലെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി-സ്പെഷ്യൽ “അൽ-വസീത്” (മധ്യസ്ഥൻ) പുറത്തിറക്കി. കാബൂളിന്റെ പതനത്തെത്തുടർന്ന് ഒഴിപ്പിക്കലിന്റെ ഭാഗമായി 75,000-ത്തിലധികം ആളുകൾ ഖത്തറിന്റെ സഹായത്തിൽ കടന്നുപോയതായി ഡോകുമെന്ററി പറഞ്ഞു.
2021-ൽ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ താലിബാൻ സേന പിടിച്ചെടുത്തതിനെത്തുടർന്ന് രാജ്യത്ത് അസ്ഥിരത പടർന്നു. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തെ ചുറ്റിപ്പറ്റിയുള്ള അരാജകമായ ദൃശ്യങ്ങൾ ലോക മാധ്യമങ്ങളിൽ തെളിഞ്ഞു.
അഫ്ഗാനിസ്ഥാനിലെ അവരുടെ മുൻ ഭരണത്തെ അപേക്ഷിച്ച് താലിബാൻ “കൂടുതൽ സൗമ്യമായ” പെരുമാറ്റത്തോടെയാണ് വന്നത്. ഒപ്പം വർക്കിംഗ് സർക്കാർ രൂപീകരിക്കുകയും ചെയ്തു.
“സർക്കാർ നന്നായി പ്രവർത്തിക്കുന്നു, സർക്കാർ ജീവനക്കാർക്ക് ഉത്തരവാദിത്തബോധം തോന്നുന്നു,” ഡോക്യുമെന്ററിക്കായി അഭിമുഖം നടത്തിയ നിരവധി താലിബാൻ വ്യക്തികളിൽ ഒരാളായ അഫ്ഗാനിസ്ഥാനിലെ നിലവിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞു.
“നിഷ്പക്ഷത”, “വിശ്വസനീയത”, “അന്താരാഷ്ട്ര സമൂഹത്തിൽ തെളിയിക്കപ്പെട്ട സ്ഥാനം” തുടങ്ങിയ ഒരു നല്ല മധ്യസ്ഥന്റെ എല്ലാ ഗുണങ്ങളും ഖത്തറിൽ കാണാനാവുമെന്ന് അഫ്ഗാനിസ്ഥാനിലെ ഖത്തർ സ്റ്റേറ്റ് അംബാസഡർ സഈദ് ബിൻ മുബാറക് അൽ ഖയാറിൻ പറഞ്ഞു.
2021-ലെ കാബൂളിന്റെ പതനത്തിൽ ഖത്തർ വഹിച്ച നിർണായക പങ്കിനെക്കുറിച്ച് ഡോക്യുമെന്ററി ഊന്നിപ്പറയുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG