
2024 ഫെബ്രുവരിയിലെ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. പുതിയ മാസത്തിൽ പ്രീമിയം, സൂപ്പർ ഗ്യാസോലിൻ, ഡീസൽ എന്നിവയുടെ ഇന്ധന വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 ക്യുആർ, സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് 2.05 QR എന്നിവ തുടരും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില സ്ഥിരമായി തുടരുന്നുണ്ട്. അതേസമയം പ്രീമിയം പെട്രോൾ വില ലിറ്ററിന് QR 2.05 നും QR 1.90 നും ഇടയിൽ വ്യത്യാസപ്പെട്ടിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD