Qatar

സുരക്ഷാ മുൻകരുതൽ: ഈദ് നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായിരിക്കുമെന്ന് ഖത്തർ

ദോഹ: മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച്, ഈ വർഷത്തെ (ഹിജ്റ 1447) ഈദുൽ ഫിത്തർ നമസ്കാരം ഖത്തറിലുടനീളം “അടച്ച പള്ളികൾക്കുള്ളിൽ” (Inside closed mosques) മാത്രമായി പരിമിതപ്പെടുത്തിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു.

​വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാവിലെ 5:53-ന് ആണ് ഈദ് നമസ്കാരം നടക്കുക. നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക മന്ത്രാലയം പിന്നീട് പ്രസിദ്ധീകരിക്കും.

Related Articles

Back to top button