Qatar

ഖത്തർ ഇക്കണോമിക് ഫോറം മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ദോഹ: മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷത്തെ ഖത്തർ ഇക്കണോമിക് ഫോറം മാറ്റിവെച്ചു. ബ്ലൂംബെർഗിന്റെ സഹകരണത്തോടെ മെയ് 12 മുതൽ 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഫോറമാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതിയും പരിപാടികളും പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

​ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും ബ്ലൂംബെർഗ് മീഡിയയും സംയുക്തമായി എടുത്ത ഈ തീരുമാനം മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ്. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പരിപാടിയുടെ ഗുണനിലവാരം നിലനിർത്തുന്നതിനുമാണ് ഈ മാറ്റമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

​ഫോറത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ആഗോള പ്രോഗ്രാമിംഗും അഡ്വൈസറി കൗൺസിൽ സംരംഭങ്ങളും മാറ്റമില്ലാതെ തുടരും. മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ മുൻകരുതൽ എന്ന നിലയ്ക്കാണ് ഫോറം ഈ വർഷം പകുതിക്ക് ശേഷം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനും പരീക്ഷാ രീതികളിൽ മാറ്റം വരുത്തിയതിനും പിന്നാലെയാണ് ഇപ്പോൾ പ്രധാനപ്പെട്ട സാമ്പത്തിക ഉച്ചകോടിയും മാറ്റിവെച്ചിരിക്കുന്നത്.

Related Articles

Back to top button