WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഫിഫ റാങ്കിംഗിൽ ഖത്തറിന് വീഴ്ച്ച; മൊറോക്കോയ്ക്ക് കുതിപ്പ്

മിഡിൽ ഈസ്റ്റിലും അറബ് മേഖലയിലും ആദ്യമായി നടന്ന ലോകകപ്പിന് ശേഷം, വ്യാഴാഴ്ച അപ്‌ഡേറ്റ് ചെയ്ത പുരുഷ ദേശീയ ടീമുകൾക്കായുള്ള ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഖത്തർ 60-ാം സ്ഥാനത്തേക്ക് വീണു. ഇക്വഡോർ, സെനഗൽ, നെതർലാൻഡ്സ് എന്നിവരുമായി തുടർച്ചയായി മൂന്ന് തോൽവികളോടെ ഗ്രൂപ്പ് എയിൽ നിന്ന് പുറത്തായതിന്റെ അടിസ്ഥാനത്തിൽ ആതിഥേയർ 10 സ്ഥാനങ്ങളാണ് പിന്നോട്ട് പോയത്.

അതേസമയം ആഫ്രിക്കൻ കരുത്ത് തെളിയിച്ച മൊറോക്കോ ലോകകപ്പ് നാലാം സ്ഥാനത്തിന് ശേഷം 22-ാം നമ്പറിൽ നിന്ന് 11-ാം സ്ഥാനത്തേക്ക് ഉയർന്നു.

ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റിയിൽ തോറ്റ് പുറത്തായെങ്കിലും റാങ്കിംഗിൽ 1840.77 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനം നിലനിർത്തി.

തങ്ങളുടെ മൂന്നാം ലോകകപ്പ് ട്രോഫി സ്വന്തമാക്കിയ അർജന്റീന രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് മൂന്നാം സ്ഥാനത്തെത്തി.

നേരത്തെ 2-ാം സ്ഥാനത്തായിരുന്ന ബെൽജിയം രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് നാലാം സ്ഥാനത്തെത്തി. ഫ്രാൻസിനോട് അവസാന എട്ടിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത് തുടർന്നു.

ഖത്തറിൽ വെങ്കലം നേടിയ ക്രൊയേഷ്യ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ഏഴാം സ്ഥാനത്താണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button