ഖത്തറിൽ ഇന്ന് 542 കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതിൽ, 380 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരും 162 പേർ വിദേശത്ത് നിന്നെത്തിയവരുമാണ്. 162 പേർക്ക് മാത്രമാണ് രോഗമുക്തി. ഇതോടെ, ആകെ കേസുകൾ 3822 ആയി ഉയർന്നു. ഇന്ന് ഒരു മരണവും രേഖപ്പെടുത്തി, ആകെ മരണം 617.
ഈദിന് ശേഷം ഉണ്ടായ തരംഗത്തെ നിലവിലെ കുതിപ്പ് കവച്ചു വച്ചു കഴിഞ്ഞു. ആശുപത്രി പ്രവേശനത്തിലും കുതിപ്പുണ്ടായി. 24 മണിക്കൂറിൽ 56 പേരെ അഡ്മിറ്റ് ചെയ്തപ്പോൾ 6 പേർക്ക് ഐസിയു സേവനം ആവശ്യമായി വന്നു. ആശുപത്രിയിൽ ആകെ രോഗികൾ 238 ആയി ഉയർന്നു. ഇതിൽ 22 പേർ ഐസിയുവിലാണ്.
നാളെ മുതൽ രാജ്യത്ത് കോവിഡ് പ്രോട്ടോക്കോളുകൾ കർശനമാക്കും. തുറസ്സായ സ്ഥലങ്ങളിൽ ഉൾപ്പെടെ മാസ്‌ക് വീണ്ടും നിർബന്ധമാക്കി. തുറന്ന സ്ഥലത്ത് കായിക പരിശീലനം നടത്തുന്നവർക്കും 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മാത്രമാണ് മാസ്‌ക് ഒഴിവാക്കിയിട്ടുള്ളത്. അടഞ്ഞ സ്ഥലങ്ങളിൽ 50% വും, തുറന്ന സ്ഥലങ്ങളിൽ 75% വുമായി കൂടിച്ചേരലുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധം.