Qatar

വാട്ട്സ്ആപ്പിൽ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ; ആപ്പ് ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി

വാട്ട്സ്ആപ്പ് ഉടനെ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തറിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി.

വാട്ട്‌സ്ആപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ മെറ്റ, ആപ്പിൽ ഗുരുതരമായ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതായി ഏജൻസി വിശദീകരിച്ചു. ലിങ്ക് ചെയ്‌ത ഉപകരണങ്ങൾക്കിടയിൽ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് ഈ പ്രശ്‌നം ഉണ്ടായിരിക്കുന്നത്. ഹാക്കർമാർ ഒരു ദോഷകരമായ ലിങ്കുകളോടെ വ്യാജമായ സിങ്ക് മെസേജ് അയക്കാനുള്ള സാധ്യതയുണ്ട്. ഇതിലൂടെ ഫോണിലേക്ക് അവർക്ക് ആക്‌സസ് നേടാൻ കഴിയും.

ആപ്പിൾ ഉപകരണങ്ങളിൽ അടുത്തിടെ കണ്ടെത്തിയ മറ്റൊരു സുരക്ഷാ പ്രശ്‌നവും ഈ സുരക്ഷാ പ്രശ്‌നവും കൂടിച്ചേർന്നാൽ അപകടം ഇതിലും വലുതാണ്. ചില ആളുകൾക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്താൻ ആ പ്രശ്‌നം ഇതിനകം തന്നെ ഉപയോഗിച്ചിട്ടുണ്ട്.

ഇക്കാരണത്താൽ, എല്ലാ ഉപയോക്താക്കളും എത്രയും വേഗം അവരുടെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ NCSA ശക്തമായി ഉപദേശിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/ED8ORmgg0VSJ8jRlQrvpiq?mode=ems_copy_c

Related Articles

Back to top button