Qatar
ഖത്തറിലെത്തിയ യാത്രക്കാരനെക്കുറിച്ച് തോന്നിയ സംശയം, കസ്റ്റംസ് പിടിച്ചെടുത്തത് ആയിരത്തിലധികം മയക്കുമരുന്നു ഗുളികകൾ

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യത്തേക്ക് പ്രീഗബാലിൻ എന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു.
ഖത്തറിലെത്തിയ ഒരു യാത്രക്കാരനിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അയാളെ കൂടുതൽ പരിശോധനക്കു വിധേയമാക്കുകയായിരുന്നു.
പരിശോധനയ്ക്കിടെ, യാത്രക്കാരൻ ശരീരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. ആകെ 1,372 പ്രീഗബാലിൻ ഗുളികകൾ പിടിച്ചെടുത്തു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് https://chat.whatsapp.com/JlM3OXullDx42kdlpGxvJE