ഖത്തറിലെ കോവിഡ് ടെസ്റ്റ് നയത്തിൽ സമഗ്ര ഇളവ്. ഖത്തറിലേക്ക് പോകുന്നതിന് മുമ്പ് സന്ദർശകർ ഇനി നെഗറ്റീവ് PCR അല്ലെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. ഖത്തറിലെ പൗരന്മാരും താമസക്കാരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റോ പിസിആർ ടെസ്റ്റോ നടത്തേണ്ടതില്ല.
നവംബർ 1, 2022 ചൊവ്വാഴ്ച മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ് നിഷ്ക്കർഷയും രാജ്യം ഒഴിവാക്കി. ഖത്തറിലെ ഹെൽത്ത് കെയർ സൗകര്യങ്ങളിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് ഇനി ഗ്രീൻ സ്റ്റാറ്റസ് കാണിക്കേണ്ടി വരിക.
ലോകമെമ്പാടും ഖത്തറിലും കൊവിഡ്-19 കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗം നടപടി.
അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും സന്ദർശകരും സാധാരണ മുൻകരുതൽ നടപടികൾ തുടരേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ആവർത്തിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom