ഇന്നും ഖത്തറിലെ കൊവിഡ് കേസുകൾ വിദേശത്ത് നിന്നെത്തിയവരേക്കാൾ കുറവ്. രാജ്യം പൂർണ സമൂഹവ്യാപന നിയന്ത്രണത്തിലേക്ക്.

ദോഹ: ഖത്തറിലെ കോവിഡ് സമൂഹ്യവ്യാപനത്തിന്റെ നിർമാർജനത്തിലേക്ക് ശുഭപ്രതീക്ഷ നൽകി ഇന്നും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വിദേശത്ത് നിന്ന് വന്ന യാത്രികരെക്കാൾ കുറവ്. ഖത്തറിൽ 70 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ പുറത്ത് നിന്നെത്തിയവരിൽ 76 പേർക്കാണ് വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 16985 ടെസ്റ്റുകളിൽ നിന്നായി ആകെ രോഗികൾ 146 ആണ്.

215 പേർ കൂടി രോഗമുക്തർ ആയതോടെ ആകെ രോഗികൾ 2339 ലേക്ക് കുറഞ്ഞു. 44, 55 വയസ്സുള്ള രണ്ട് പേർ മരണപ്പെട്ടു. ഇതോടെ കോവിഡ് കാരണം ഖത്തറിലെ ആകെ മരണം 576 ആയി. 4 പേരെ മാത്രമാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആകെ ആശുപത്രിയിൽ ഉള്ളത് 165 പേരാണ്.

12888 ഡോസ് വാക്സീനാണ് കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത്. ഇത് വരെ നൽകിയ ആകെ ഡോസുകൾ 2,780,916. 

Exit mobile version