മാർച്ച് ഒന്നിന് ഖത്തറിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചു

ഖത്തർ സെൻട്രൽ ബാങ്കിന്റെ (QCB) കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും 2026 മാർച്ച് ഒന്ന് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങളെയും പ്രവൃത്തി ദിനങ്ങളെയും കുറിച്ചുള്ള അമീരി ഉത്തരവ് (No. 57 of 2025) പ്രകാരമാണ് ഈ തീരുമാനം.
ഓരോ വർഷവും മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ച ബാങ്ക് അവധിയായി നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബാങ്കുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് നിക്ഷേപ സ്ഥാപനങ്ങൾ എന്നിവ മാർച്ച് ഒന്നിന് പ്രവർത്തിക്കില്ല. അവധിക്ക് ശേഷം മാർച്ച് രണ്ട് തിങ്കളാഴ്ച മുതൽ എല്ലാ സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ബാങ്കിംഗ് ഇടപാടുകൾക്കായി എത്തുന്നവർ ഈ അവധി ദിനം മുൻകൂട്ടി ശ്രദ്ധിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളെ ആശ്രയിക്കാമെന്നും അധികൃതർ അറിയിച്ചു.




