
റമദാൻ മാസം പ്രമാണിച്ച് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ച ടിക്കറ്റ് ഓഫറുകൾ നാളെ വരെ നീട്ടി. 2022 ഏപ്രിൽ 28 വരെ ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർക്ക് പ്രീമിയം, ഇക്കണോമി ക്ലാസുകളിൽ 20 ശതമാനം വരെ കിഴിവുകൾ ലഭിക്കും.
qatarairways.com/ramadan വഴിയോ ഖത്തർ എയർവേയ്‌സ് സെയിൽസ് ഓഫീസുകൾ വഴിയോ അല്ലെങ്കിൽ ഏതെങ്കിലും ട്രാവൽ ഏജന്റുമാരിൽ നിന്നോ ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും.
2022 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കാണ് ഇളവുകൾ സാധുവാകുക.
ഇതു കൂടാതെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് പ്രീമിയത്തില്‍ 4,000 ബോണസ് ഏവിയോസ് പോയന്റും എക്കണോമിയില്‍ 2,000 ബോണസ് ഏവിയോസ് പോയന്റും ലഭിക്കും.