Qatar

ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി തിരഞ്ഞെടുത്തതിന് നന്ദി; എല്ലാ ടിക്കറ്റുകൾക്കും 10% ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്

Skytrax ന്റെ 2024 ലെ ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് യാത്രക്കാരോടുള്ള നന്ദിസൂചകമായി, ഖത്തർ എയർവേയ്‌സ് ഇക്കോണമി, ബിസിനസ് ക്ലാസ് ബുക്കിംഗുകൾക്ക് 10% വരെ കിഴിവ് പ്രഖ്യാപിച്ചു. 

2024 ജൂലൈ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള യാത്രാ കാലയളവിനായി 2024 ജൂൺ 30 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് എയർലൈൻ ഈ ഓഫർ നൽകുന്നത്. 

SKYTRAX എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് അതിൻ്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി നടത്തുന്ന ബുക്കിംഗുകളിൽ യാത്രക്കാർക്ക് ഓഫർ ലഭിക്കും. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button