WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
LegalQatar

ഫാമിലി വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറേണ്ടത് എങ്ങനെ? 

ഫാമിലി വിസ പോലുള്ള നോൺ-വർക്ക് പെർമിറ്റ് റെസിഡൻസികളിൽ നിന്ന് വർക്ക് വിസകളിലേക്ക് മാറാനായി ഡിജിറ്റൽ സൊലൂഷൻ ആരംഭിക്കുന്നതായി മന്ത്രാലയം ഈയിടെ അറിയിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ അറിയിച്ചിരുകയാണ് മന്ത്രാലയം ഇപ്പോൾ.

തൊഴിൽ മന്ത്രാലയത്തിന്റെ ഇ-പ്ലാറ്റ്‌ഫോം വഴി, ഒന്നുകിൽ പുതിയ എംപ്ലോയർ താമസക്കാരനെ (family resident) തൊഴിലാളിയായി ചേർക്കാൻ അപേക്ഷിക്കുന്നത് വഴിയോ, അല്ലെങ്കിൽ പുതിയ തൊഴിലുടമയുടെ വിശദാംശങ്ങൾ നൽകി തൊഴിൽ വിപണിയിൽ ചേരാൻ തൊഴിലാളി അപേക്ഷിക്കുന്നത് വഴിയോ ഈ പ്രക്രിയ ആരംഭിക്കാം.

താമസക്കാരനെ തൊഴിലാളിയായി ചേർക്കാൻ പുതിയ തൊഴിലുടമ അപേക്ഷിക്കുന്ന സാഹചര്യത്തിൽ, ഈ സേവനം ഉപയോഗിക്കാൻ അധികാരമുള്ള സ്ഥാപന ജീവനക്കാരുടെ ഐഡന്റിറ്റി നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) വഴി പരിശോധിക്കുന്നതിനായി, അവർക്ക് സ്മാർട്ട് കാർഡ് ആവശ്യമാണ്.

സ്ഥാപനം അഭ്യർത്ഥനയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറും ജീവനക്കാരന്റെ ക്യുഐഡിയുമായി ബന്ധപ്പെട്ട ഫോൺ നമ്പറും ഒന്ന് തന്നെ ആയിരിക്കണം.

വ്യക്തികൾ നാഷണൽ അഡ്രസിൽ രജിസ്റ്റർ ചെയ്യണം. തൊഴിൽ മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

എസ്റ്റാബ്ലിഷ്‌മെന്റ് കാർഡ് (EID) സിസ്റ്റത്തിൽ ആക്റ്റീവ് ആയിരിക്കണം. പുതിയ തൊഴിലുടമയെ വ്യക്തിപരമായി സസ്പെൻഷൻ ചെയ്യരുത്. ഒരു തൊഴിലാളിക്ക് അതേ തരത്തിലുള്ള മറ്റ് അപേക്ഷകൾ ഉണ്ടാകരുത്.

തുടർന്ന്, നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് അഭ്യർത്ഥന അംഗീകരിക്കുകയോ നിരസിക്കപ്പെടുകയോ ചെയ്യാം. അംഗീകാരം ലഭിച്ചാൽ, കരാർ സാക്ഷ്യപ്പെടുത്തൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നു. പുതിയ തൊഴിൽദാതാവ് ഓൺലൈനായി ഫീസ് അടക്കണം. 

തുടർന്ന് യഥാർത്ഥ റസിഡൻസി സ്റ്റാറ്റസ് മാറ്റത്തിന്റെ അന്തിമ നിർവ്വഹണത്തിനായി ആഭ്യന്തര മന്ത്രാലയത്തിലേക്ക് (MoI) അവ ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ചെയ്യപ്പെടും.

കഴിഞ്ഞയാഴ്ച ആരംഭിച്ച ഈ സേവനം ഖത്തറിലെ സ്വകാര്യ സംരംഭങ്ങൾക്ക് പ്രാദേശിക താമസക്കാരെ നിയമിക്കുന്ന പ്രക്രിയ ലളിതമാക്കി, അതുവഴി വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതിനുള്ള സമയവും സാമ്പത്തിക നിക്ഷേപവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ സേവനം താമസക്കാർക്ക് തൊഴിലവസരങ്ങൾ നൽകിക്കൊണ്ട് അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button