ബലി പെരുന്നാൾ: സ്വകാര്യ കമ്പനികളിലെ ജീവനകാർക്ക് നേരത്തെ ശമ്പളം നൽകണമെന്ന് ഒമാൻ
ബലി പെരുന്നാളിനോട് അനുബന്ധിച്ചു രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ സർക്കാരിന്റെ നിർദ്ദേശം. ജൂണ്‍ 25നോ അല്ലെങ്കില്‍ അതിന് മുമ്പോ ശമ്പളം നല്‍കാനാണ് ഒമാനിലെ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് തൊഴില്‍ മന്ത്രാലയം പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി.
നേരത്തെ സമാനമായ നിര്‍ദേശം കുവൈത്ത് സർക്കാർ വകുപ്പും നല്‍കിയിരുന്നു. പെരുന്നാളിന് മുമ്പ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കണം എന്നായിരുന്നു കുവൈത്ത് സർക്കാർ നിർദ്ദേശം.
ഒമാനിലെ തൊഴില്‍ നിയമത്തിലുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ബലി പെരുന്നാളിന് മുന്നോടിയായി നേരത്തെ ശമ്പളം നല്‍കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കല്പന.
ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ജൂണ്‍ 28 ബുധനാഴ്ചയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi