WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

അൽ-തുമാമയിൽ പുതിയ മൂന്ന് സ്‌കൂളുകളുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നു

അൽ-തുമാമ ഏരിയയിൽ (സോൺ 50) മൂന്ന് പുതിയ സ്‌കൂളുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഒമ്പതാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗം ഹസൻ അലി അൽ-ഇഷാഖ് പറഞ്ഞു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള രണ്ട് പ്രൈമറി സ്‌കൂളുകളും പെൺകുട്ടികൾക്കുള്ള ഒരു സെക്കൻഡറി സ്‌കൂളും ഇതിൽ ഉൾപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുടെ 40% ഇതുവരെ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് സ്‌കൂളുകൾ വേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി അതിനു വേണ്ട പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിനെ അഭിനന്ദിച്ച അദ്ദേഹം ആൺകുട്ടികൾക്കായി ഒരു സെക്കണ്ടറി സ്‌കൂൾ വേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

അമേരിക്കൻ അക്കാദമിക്ക് സമീപമുള്ള അൽ-തുമാമ വെസ്റ്റിലെ (സോൺ 50) ഒരു പ്രൈമറി സ്‌കൂളാണ് നിർമാണം നടക്കുന്ന ആദ്യത്തെ സ്‌കൂൾ എന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന സ്‌കൂളിനും അമേരിക്കൻ അക്കാദമിക്കും ഇടയിൽ 20,000 ചതുരശ്ര മീറ്റർ സ്ഥലമുണ്ടെന്നും രക്ഷിതാക്കൾക്കും ജീവനക്കാർക്കും പാർക്കിംഗ് സ്ഥലങ്ങൾക്കായി അത് നിയുക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂൾ പൂർത്തിയാകുന്നതിന് മുമ്പ് പാർക്കിംഗ് ഏരിയ നല്ല രീതിയിൽ ഒരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മറ്റ് രണ്ട് സ്‌കൂളുകൾ അൽ-തുമാമ ഈസ്റ്റിലാണ് (സോൺ 50). ഈ സ്കൂളുകളിലൊന്ന് പെൺകുട്ടികൾക്കുള്ള പ്രൈമറി സ്‌കൂളും മറ്റൊന്ന് പെൺകുട്ടികൾക്കുള്ള ഒരു സെക്കൻഡറി സ്‌കൂളുമാണ്.

ഇതിനിടയിൽ അൽ-തുമാമ മാളിന് പിന്നിൽ സ്ഥിതി ചെയ്യുന്ന അൽ-തുമാമ വെസ്റ്റിൽ (സോൺ 50) ഒരു പുതിയ പള്ളിയുടെ നിർമ്മാണം പൂർത്തികുന്നതായി അൽ-ഇഷാഖ് ചൂണ്ടിക്കാട്ടി. 700-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന, സ്ത്രീകൾക്കുള്ള പ്രാർത്ഥനാ കേന്ദ്രം ഉൾപ്പെടുന്ന മസ്‌ജിദ്‌ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

ഇതുകൂടാതെ, അൽ-തുമാമ വെസ്റ്റിൽ (സോൺ 50) ഒരു പുതിയ ഫാമിലി പാർക്ക് സ്ഥാപിച്ചു. പാർക്ക് ഏകദേശം തയ്യാറായിക്കഴിഞ്ഞു, ഫെൻസിംഗും ചെറിയ സാങ്കേതിക ജോലികളും മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഈ പാർക്കിന് ഏകദേശം 3,000 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുണ്ട്, എന്നാൽ വിനോദ പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും മതിയായ ഇടം നൽകുന്നതിന് കുറഞ്ഞത് 8,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ഒരു വലിയ പാർക്കിൻ്റെ ആവശ്യകതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button