ഖത്തർ മലയാളീസ്-പ്രീമിയർ കാർഗോ ലോകകപ്പ് പ്രവചന മത്സരം: സമ്മാനം ഏറ്റുവാങ്ങി ആദ്യ വിജയി
ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ചു ഖത്തർ മലയാളീസ് സോഷ്യൽ നെറ്റ്വർക്കിംഗ് കൂട്ടായ്മയിൽ നടത്തി വരുന്ന പ്രവചന മത്സരത്തിലെ ആദ്യ വിജയിക്ക് ഗിഫ്റ്റ് വൗച്ചർ സമ്മാനിച്ചു. പ്രീമിയർ കാർഗോ ആന്റ് ലോജിസ്റ്റിക്സുമായി ചേർന്നാണ് പ്രവചന മത്സരം.
കണക്കുകൂട്ടലുകൾ എല്ലാം തെറ്റി ആതിഥേയർക്ക് അടി തെറ്റിയ ഖത്തർ-ഇക്വഡോർ ഉദ്‌ഘാടന മത്സരത്തിലെ ഫലവും ഗോൾ നിലയും കൃത്യമായി പ്രവചിച്ച പ്രവാസി വനിതയാണ് ആദ്യ വിജയി. ഖത്തറിൽ സിഎസ്എസ്ഡി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സിമി ഉണ്ണിക്ക് വേണ്ടി ഭർത്താവ് നിഷാദ് റാവുത്തർ ആദ്യ സമ്മാനം ഏറ്റുവാങ്ങി. പ്രീമിയർ കാർഗോ പ്രതിനിധികൾ ഗിഫ്റ്റ് വൗച്ചർ സമ്മാനിച്ചു.
ഉദ്ഘാടന മത്സരം മുതൽ പ്രവചനങ്ങൾ അട്ടിമറിച്ചു മുന്നേറുന്ന ഖത്തർ ലോകകപ്പിലെ മൽസരങ്ങളുടെ പ്രവചന വിജയികളിൽ തിരഞ്ഞെടുക്കുന്നവരെ തുടർ ദിവസങ്ങളിൽ പ്രഖ്യാപിക്കും. മൽസരത്തിൽ പങ്കെടുക്കാൻ ഖത്തർ മലയാളീസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലോ ഫേസ്‌ബുക്ക് പ്ലാറ്റ്‌ഫോമുകളിലോ ഭാഗമാവുക.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu