Qatar

കടുത്ത ചൂടിൽ കുട്ടികളെ കാറിനുള്ളിൽ വിട്ടുപോകരുത്; സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നിർദ്ദേശങ്ങളുമായി എച്ച്എംസി

ഖത്തറിലുടനീളം താപനില ഉയരുന്ന സാഹചര്യത്തിൽ, കുട്ടികളെയോ ശാരീരികാപരമായി ദുർബലരായ ആളുകളെയോ പാർക്ക് ചെയ്‌ത കാറുകൾക്കുള്ളിൽ, ഏതാനും മിനുട്ടുകൾ ആണെങ്കിൽ പോലും, വിട്ടുപോകുന്നതിന്റെ ഗുരുതരമായ അപകടസാധ്യതയെക്കുറിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ട്രോമ സെന്റർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

കാറിനുള്ളിലെ താപനില പുറത്തുള്ളതിനേക്കാൾ വളരെ വേഗത്തിൽ ചൂടാകുമെന്നും ഇത് കുട്ടികളെ ഹീറ്റ് സ്ട്രോക്ക്, നിർജ്ജലീകരണം, അപസ്മാരം അല്ലെങ്കിൽ മരണം എന്നിവയിലേക്ക് എത്തിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ ശരീരം മുതിർന്നവരേക്കാൾ വേഗത്തിൽ ചൂടാകുന്നതിനാൽ ഇത് അപകടകരമാണ്.

പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ചൂടുള്ള സമയത്ത് കാറിൽ വിട്ടുപോയാൽ അത് ഗുരുതരമായി ബാധിച്ചേക്കാം. പ്രത്യേക ശ്രദ്ധ ആവശ്യങ്ങളുള്ള കുട്ടികൾക്ക് അപകടം തിരിച്ചറിയാനോ സഹായത്തിനായി വിളിക്കാനോ കഴിഞ്ഞേക്കില്ല.

കാർ ലോക്ക് ചെയ്യുന്നതിന് മുമ്പ് എല്ലായിപ്പോഴും കാർ പരിശോധിക്കുക, ഉപയോഗത്തിലില്ലാത്തപ്പോൾ വാഹനങ്ങൾ പൂട്ടിയിടുക, കുട്ടികളെ കാറിന്റെ താക്കോൽ ഉപയോഗിച്ച് കളിക്കാനോ മുതിർന്നവരുടെ അഭാവത്തിൽ അകത്ത് നിൽക്കാനോ അനുവദിക്കാതിരിക്കുക, കുട്ടിയെ മിസ് ആയാൽ ആദ്യം കാർ പരിശോധിക്കുക, കുട്ടികളിൽ കൂടുതൽ ശ്രദ്ധയുണ്ടാകാൻ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സാധനങ്ങൾ അവരുടെ അടുത്ത് സൂക്ഷിക്കുക എന്നിങ്ങനെയുള്ള ടിപ്പുകളും മന്ത്രാലയം ഷെയർ ചെയ്‌തു.

വിയർപ്പ്, ക്ഷീണം അല്ലെങ്കിൽ ആശയക്കുഴപ്പം എന്നിവ പോലെ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങൾ ഒരു കുട്ടി കാണിക്കുന്നുണ്ടെങ്കിൽ – അവരെ തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റി സഹായത്തിനായി 999 എന്ന നമ്പറിൽ വിളിക്കുക.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button